മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തിന് നല്‍കിയ ഡ്രിങ്കില്‍ നിന്ന്!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 ജൂലൈ 2024 (11:07 IST)
മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തിന് നല്‍കിയ ഡ്രിങ്കില്‍ നിന്ന്. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹത്തിന് വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കാണ് രോഗം വ്യാപിക്കാന്‍ കാരണമായത്. ഇതുവരെ വള്ളിക്കുന്നില്‍ 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ പറയുന്നത്.
 
അതേസമയം മലപ്പുറം ജില്ലയില്‍ ഇതുവരെ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു. കഴിഞ്ഞദിവസം ചേലേമ്പ്രയില്‍ 15 വയസുകാരി രോഗം ബാധിച്ച് മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍