ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

അഭിറാം മനോഹർ

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (11:49 IST)
Vijay TVK
തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാന്‍ നീക്കം. സമ്മേളനത്തിലേക്ക് രാഹുലിനെ ക്ഷണിക്കാന്‍ വിജയ് തീരുമാനിച്ചെന്നാണ് ടിവികെ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. രാഹുലിനെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവരെയും വിജയ് ക്ഷണിച്ചേക്കും.
 
ഡിഎംകെ., എഐഎഡിഎംകെ, ബിജെപി. തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും ചടങ്ങിനെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മുന്‍പ് കോണ്‍ഗ്രസില്‍ ചേരാന്‍ താത്പര്യപ്പെട്ടിരുന്ന വിജയ് രാഹുല്‍ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതെന്ന ആരോപണവും ഇതിനിടെ ഉയരുന്നുണ്ട്. രാഷ്ട്രീയത്തില്‍ വിജയ്ക്ക് ഏറ്റവും താത്പര്യമുള്ള രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധി. ഇതാണ് അദ്ദേഹത്തെ സമ്മെളനത്തില്‍ പങ്കെടുപ്പിക്കുന്നതാണ് ടിവികെ നേതാക്കളും വ്യക്തമാക്കുന്നത്.
 
 വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ ഈ മാസം 23ന് പൊതുസമ്മേളനം നടത്താനാണ് വിജയ് ഒരുങ്ങുന്നത്. എന്നാല്‍ ഇതിനുള്ള അനുമതി ഇതുവരെയും പോലീസ് നല്‍കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍