മദ്ധ്യവയസ്കയെ പീഡിപ്പിച്ച 38 കാരന് ജീവപര്യന്ത്യം തടവ് ശിക്ഷ

എ കെ ജെ അയ്യര്‍
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (17:36 IST)
മലപ്പുറം: മന്യവയസ്കയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 38 കാരന് കോടതി ജീവപര്യന്തം തടവ് ശിക്ഷയും 40000 രൂപാ പിഴയും ശിക്ഷ വിധിച്ചു. തിരൂർ തെക്കൻ അന്നാര പുളിക്കുന്നത്ത് അർജുൻ ശങ്കറിനെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2019 ഫെബ്രുവരി പത്താം തീയതി വെളുപ്പിന് അഞ്ചര മണിക്കായിരുന്നു. തിരൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യറാണ് ശിക്ഷ വിധിച്ചത്. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായിരുന്ന അബ്ദുൾ ബഷീർ പി.കെ, പത്മരാജൻ ടി.പി എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ

അനുബന്ധ വാര്‍ത്തകള്‍

Next Article