പീഡന വിവരം വിദ്യാർഥി മറ്റു കൂട്ടുകാരെ അറിയിച്ചപ്പോൾ രമേശൻ്റെ ഭാഗത്തുനിന്ന് അവരും ഇത്തരം മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് വിദ്യാർഥികളെല്ലാവരും ചേർന്ന് രമേശനെ മർദ്ദിക്കാൻ തീരുമാനിക്കുകയായിരുന്നു. പീഡനത്തി നിരയായ വിദ്യാർഥിയുടെ ഫോണിൽ നിന്ന് രമേശനെ ഇവർ വിളിച്ചു. തുടർന്ന് രമേശൻ കൂട്ടുകാരൻ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനോടും സ്ഥലത്തെത്താൻ നിർദേശിച്ചു.
എന്നാൽ രമേശൻ സ്ഥലത്തെത്തിയതോടെ കുട്ടികൾ ഇയാളെ കൂട്ടമായി മർദിച്ചു. ഇതേത്തുടർന്ന് നാട്ടുകാർ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. രമേശനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം വിവാദമായതോടെ തളിപ്പറമ്പ് സിപിഎം ഏരിയാ കമ്മിറ്റി അടിയന്തരയോഗം വിളിച്ചുചേർത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.