പാലക്കാട് എട്ടുവയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ 56 കാരന് കോടതി 17 വർഷം കഠിന ടെന്നും 45000 രൂപ പിഴയും ശിക്ഷ വിധിച്ചു. വണ്ടിത്താവളം പാറമേട് മല്ലി അണ്ണൻ എന്ന അബ്ദുൾ ഹമീദിനെയാണ് പാലക്കാട് അതിവേഗ സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് ശിക്ഷിച്ചത്.
2022 ഏപ്രിൽ ഏഴാം തീയതി പ്രതി കുട്ടിയെ നയത്തിൽ വിളിച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ മീനാക്ഷിപുരം എസ്.ഐ ഗിരീഷ് കുമാർ റജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർമാരായ ജെ. മാത്യൂ സജു അൻ്റണി എന്നിവരാണ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്