ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 15 നവം‌ബര്‍ 2024 (11:27 IST)
ഇന്ന് ഒരു പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ പരമായ ധാരാളം സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള സേവനമാണ്. അതില്‍ ഗര്‍ഭധാരണ നിര്‍ണയം, ഗര്‍ഭിണികള്‍ക്കുള്ള പരിശോധനയും തുടര്‍ പരിചരണവും, കുട്ടികളുടെ സ്‌ക്രീനിംഗ്, കുട്ടികളിലെ വളര്‍ച്ചാ നിരക്ക് പരിശോധനയും പോഷക കുറവ് കണ്ടെത്തലും, രോഗപ്രതിരോധ കുത്തിവയ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. 
 
മുതിര്‍ന്നവര്‍ക്കായി ജീവിതശൈലി രോഗനിര്‍ണയവും അവയുമായി ബന്ധപ്പെട്ട പരിശോധനയും പരിചരണവും നല്‍കുന്നു. കൂടാതെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയാണ് ജനകീയ ആരോഗ്യ കേന്ദങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍