ലൈംഗിക അതിക്രമത്തിന് മധ്യവയസ്‌കന് എട്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

Webdunia
ഞായര്‍, 11 ജൂണ്‍ 2023 (12:33 IST)
പാലക്കാട്: പത്തുവയസുള്ള ആണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പോക്‌സോ കേസിലെ പ്രതിയായ 52 കാരന് കോടതി ശിക്ഷയായി എട്ടു വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പട്ടാമ്പി കുലുക്കല്ലൂര്‍ ചുണ്ടമ്പറ്റ പുല്ലാനിക്കാട്ടില്‍ മുഹമ്മദ് ബഷീറിനെ പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷിച്ചത്.
 
ബാര്‍ബര്‍ ഷോപ്പില്‍ വച്ചായിരുന്നു ഇയാള്‍ ആണ്കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത്. ശിക്ഷയായി വിധിച്ച പിഴ സംഖ്യ കുട്ടിക്ക് നല്‍കാനാണ് വിധി. കൊപ്പം സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ബിന്ദുലാല്‍ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article