Kerala Weather Live Updates: ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വരും മണിക്കൂറുകളില്‍ അതിശക്തമായ മഴ

ഞായര്‍, 11 ജൂണ്‍ 2023 (09:20 IST)
തീരദേശ മേഖലകളില്‍ ജാഗ്രത

Kerala Weather Live Updates: കാലവര്‍ഷത്തിനു പിന്നാലെ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കും. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 
 
വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ബംഗ്ലാദേശ് മ്യാന്‍മാര്‍ തീരത്തിനു സമീപം അതിശക്തമായ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തില്‍ മഴ കനത്തത്. അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ മഴയ്ക്കും സാധ്യതയെന്നാണ് പ്രവചനം. 
 
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ 14-ാം തിയതി വരെ കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍