എന്താണ് ആദ്യ അലോട്ട്‌മെന്റ്? താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ്?

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 ഓഗസ്റ്റ് 2022 (12:27 IST)
ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയില്‍ നല്‍കിയ ഓപ്ഷന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് 5ന് രാവിലെ 11 മണി മുതല്‍  ഓഗസ്റ്റ് 10ന് വൈകിട്ട് 5 വരെ പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുളള അലോട്ട്മെന്റുകളില്‍ പരിഗണിക്കില്ല. 
 
ഏകജാലക അപേക്ഷയില്‍ നല്‍കിയ ഒന്നാം ഓപ്ഷന്‍ തന്നെ അലോട്ട്‌മെന്റില്‍ ലഭിച്ചെങ്കില്‍ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.  ഒന്നാം ഓപ്ഷന്‍ ലഭിക്കാത്തവര്‍ക്ക് മറ്റ് ഓപ്ഷനുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്‌മെന്റില്‍ ഉയര്‍ന്ന ഓപ്ഷന്‍ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്ഷന്‍ ലഭിക്കാത്തവര്‍ക്ക് വേണമെങ്കില്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദ് ചെയ്ത് ഇപ്പോള്‍ ലഭിച്ച ഓപ്ഷനില്‍ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.
 
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്‌മെന്റ് ലെറ്ററില്‍ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളില്‍ നേരിട്ട് നല്‍കിയാലും മതിയാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article