കരിപ്പൂർ അപകടം:മരണപ്പെട്ട ഒരാൾക്ക് കൊവിഡ്, രക്ഷാപ്രവർത്തകരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ നിർദേശം

Webdunia
ശനി, 8 ഓഗസ്റ്റ് 2020 (10:26 IST)
കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് തൊട്ടുമുൻപ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ് കണ്ടെത്തിയതെന്ന് മന്ത്രി കെടി ജലീൽ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇയാളുടെ മൃതദേഹം സൂക്ഷിക്കുക,
 
മരിച്ചവരിൽ ഒരാൾക്ക് കൊവിഡ് കണ്ടെത്തിയതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയ എല്ലാവരും അടിയന്തിരമായി നിരീക്ഷണത്തിൽ പോകണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. ഇന്നലെ രാത്രി അപകടമുണ്ടായപ്പോൾ കൊവിഡ് പ്രോട്ടോക്കോൾ മറന്ന്കൊണ്ട് ജീവൻ രക്ഷിക്കാനായി ഇറങ്ങിതിരിച്ചവരാണ് നാട്ടുകാർ. ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article