ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. രാജ്യത്തു ബിജെപി നടപ്പാക്കുന്നത് ആര്‍എസ്എസിന്റെ നയങ്ങളാണ്. കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്കു തീറെഴുതുകയാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍. യുപിഎയുടെ ജനവിരുദ്ധ നയങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ പിന്തുടരുകയാണെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ അഴീക്കോടന്‍ ദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.