മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ ഭീഷണിയുണ്ടായെന്ന ആരോപണത്തില്‍ സ്വപ്‌ന സുരേഷ് ശബ്ദരേഖ ഇന്ന് പുറത്തുവിട്ടേക്കും. ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇത് തെളിയിക്കാന്‍ ശബ്ദരേഖ കൈവശം ഉണ്ടെന്നും ഇത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്‌ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാല്‍ സുഹൃത്തെന്ന നിലയിലാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രിയുമായോ മറ്റുനേതാക്കളുമായോ തനിക്ക് ബന്ധമില്ലെന്ന് ഷാജ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.