ഉപകരണം ഘടിപ്പിക്കുന്ന അവസരത്തില്‍ കൊടുക്കുന്ന മൊബൈല്‍ നമ്പറിലും ഇ-മെയില്‍ ഐഡിയിലും ആണ് അലര്‍ട്ട് സന്ദേശങ്ങള്‍ എത്തുന്നത്. നമ്പരിലും ഇ-മെയില്‍ ഐഡിയിലും മാറ്റം വന്നാല്‍
[email protected]എന്ന ഇ-മെയിലില്‍ അറിയിച്ച് തിരുത്തല്‍ വരുത്തേണ്ടതാണ്. നിര്‍ഭയ പദ്ധതി പ്രകാരം കേരള മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമാണ് സുരക്ഷാ-മിത്ര. ഇതിന്റെ ഭാഗമായി 2.38 ലക്ഷം വാഹനങ്ങളില്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. നിരത്തുകളിലെ സഞ്ചാരം അപകട രഹിതമാക്കാന്‍ ഉദ്ദേശിച്ചുള്ള പുതിയ സംവിധാനം വാഹന ഉടമകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ആന്റണി രാജു അഭ്യര്‍ത്ഥിച്ചു.