വാഹനങ്ങളിൽ വലിയ ശബ്ദമുണ്ടാക്കുന്ന ഹൈപവർ ഓഡിയോ സിസ്റ്റം ഘടിപ്പിക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ബൂസ്റ്ററുകളും, ആംബ്ലിഫയറുകളും,സബ് ബുഫറുകളുമെല്ലാമുള്ള ഓഡിയോ സിസ്റ്റം വാഹനങ്ങളിൽ അനുവദനീയമെല്ലെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പിജി അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. ഇത്തരം ഓഡിയോ സിസ്റ്റങ്ങളിൽ നിന്നുള്ള ശബ്ദം ഡ്രൈവറുടെയും യാത്രക്കാരുടെയും കേൾവി തടസപ്പെടുത്തുമെന്നും ഡ്രൈവറുടെ ശ്രദ്ധ തിരിയാൻ കാരണമാകുമെന്നും ഇത്തരം സംവിധാനങ്ങൾക്ക് വേണ്ടി എസിയും ടിസിയും ചേർത്ത് ഉപയോഗിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.