അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രതികള്‍ വനത്തില്‍ പ്രവേശിച്ചത് ചീഫ് കണ്‍സര്‍വേറ്റര്‍ അന്വേഷിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനം ശരിയായ രീതിയിൽ അല്ലെന്ന് ആരോപിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി.
ഇതു സംബന്ധിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. മണ്ണാര്‍ക്കാട് എംഎല്‍എ എം ഷംസുദ്ദീനാണ് നോട്ടീസ് നല്‍കിയത്. കൊലപാതകങ്ങള്‍ ചര്‍ച്ചയാകണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഗുണ്ടകളുടെ വിളയാട്ടമാണ് സംസ്ഥാനത്ത്. പോലീസ് നോക്കുകുത്തിയാണെന്നും പ്രതിക്ഷം സഭയില്‍ ആരോപിച്ചു.