മുഖ്യമന്ത്രി പിണറായി വിജയന് മൂന്‍ എംഎല്‍എ വി. ശിവന്‍കുട്ടി നൽകിയ അപേക്ഷ പരിഗണിച്ചാണ് കേസ് പിൻവലിച്ചത്. നിവേദനത്തിൽ നിയമോപദേശം തേടിയ ശേഷമാണ് നടപടി. സംഭവത്തെ തുടര്‍ന്ന് ഇടത് എം.എല്‍.എമാര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതുസംബന്ധിച്ച എഫ്.ഐ.ആര്‍ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
നിവേദനം നൽകിയപ്പോൾ 'നിയമസഭയില്‍ എംഎല്‍എമാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയുടെ കേസ് പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന്' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നീക്കം നിയമസഭയോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്നും കേസ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.