ലഹരി ഉപയോഗിക്കുന്ന ആൺപിള്ളേരെ 95 ശതമാനം പെൺകുട്ടികൾക്കും ഇഷ്ടമല്ലെന്ന് നടൻ ജയസൂര്യ. സേ നോട്ട് റ്റു ഡ്രഗ്‌സ്’ സന്ദേശവുമായി കേരള പൊലീസിന്റെ ലഹരി വിരുദ്ധ പ്രചാരണം ആസ്പിരേഷന്‍ 2018 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി മദ്യത്തോടോ സിഗരറ്റിനോടോ ആകരുത്, ജീവതത്തിനോടായിരിക്കണം. ഒഴിച്ചു തരുന്നവനും കത്തിച്ചു നല്‍കുന്നവനുമല്ല ശരിയായ സുഹൃത്ത്. മറ്റുള്ളവരുടെ മുന്നില്‍ നമ്മുടെ ആത്മവിശ്വാസം തകര്‍ക്കാത്തവനാണു യഥാര്‍ഥ ഫ്രണ്ട് എന്നും അദ്ദേഹം പറഞ്ഞു.
'എടാ നമ്മള്‍ ആണ്‍ പിള്ളേര്‍ മണ്ടന്‍മാരാണ് (സദസിലെ കുട്ടികളെ നോക്കി). പെണ്‍പിള്ളാരെ വളയ്ക്കാന്‍ വേണ്ടിയാ ആണ്‍കുട്ടികള്‍ സിഗരറ്റൊക്കെ വലിച്ചിങ്ങനെ സ്‌റ്റൈലായിട്ടു നില്‍ക്കുന്നത്' - എന്നും ജയസൂര്യ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.