കേരളത്തില്‍ ഇന്നുമുതല്‍ ജീവിതച്ചെലവ് വര്‍ധിക്കും. മദ്യം, പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ പോകുന്ന വില വര്‍ധനവ്. ഇന്നുമുതല്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം നല്‍കണം. ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസാണ് നിലവില്‍ വന്നത്. മദ്യത്തിന്റെ വിലയും ഭൂമിയുടെ ന്യായവിലയും ഇന്നുമുതലാണ് കൂടുന്നത്.
പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ ഫീസ് കൂട്ടി. അഞ്ചുലക്ഷം മുതല്‍ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് രണ്ട് ശതമാനം അധിക നികുതി നല്‍കണം. അഞ്ച് ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനമാണ് അധിക നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫാന്‍സി നമ്പറുകള്‍ക്ക് പെര്‍മിറ്റ്, അപ്പീല്‍ ഫീസ് എന്നിവയ്ക്കും നിരക്ക് കൂട്ടി. വാണിജ്യ-വ്യവസായ മേഖലയിലെ വൈദ്യുതി തീരുവ അഞ്ച് ശതമാനമാക്കി വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ടോള്‍ പ്ലാസകളിലെ നിരക്കും ഇന്നുമുതല്‍ വര്‍ധിക്കും.