ആലപ്പുഴയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 31 മാര്‍ച്ച് 2023 (16:57 IST)
ആലപ്പുഴയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ പുറക്കാട്ട് പുത്തന്‍നടയ്ക്ക് സമീപത്തുവെച്ചാണ് സംഭവം. പത്തനംതിട്ട വാഴമുട്ടം സ്വദേശി പ്രസന്നകുമാറാണ് മരിച്ചത്.
 
വിദേശത്തു നിന്നെത്തിയ ബന്ധുവിനെ കൂട്ടി മടങ്ങുന്നതിനിടയിലാണ് അപകടം. പ്രസന്നകുമാറാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന നിതിന്‍ നൂറനാട് സ്വദേശി ബാബു എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശത്തുനിന്നെത്തിയ നിതിനെ കൂട്ടാനായി എത്തിയതായിരുന്നു സംഘം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍