പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 48 വർഷം കഠിനതടവ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 ജൂണ്‍ 2023 (13:09 IST)
പത്തനംതിട്ട: പതിനാലുകാരിയായ പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെ കോടതി 48 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ഇതിനൊപ്പം 180000 രൂപ പിഴയും അടയ്ക്കണം. പുറമറ്റം കരിങ്കുട്ടി മലയിൽ കള്ളാട്ടിൽ സനീഷ് എന്ന റിജോമോൻ ജോണിനെയാണ് (31) കോടതി ശിക്ഷിച്ചത്.

2020 മുതൽ പല തവണയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പ്രതി ഭാര്യയേയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച ശേഷമായിരുന്നു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലത്തു കൊണ്ട്പോയി പീഡിപ്പിച്ചത്. ഒരിക്കൽ പെൺകുട്ടി തന്റെ അയൽവാസിയും വിവാഹിതയുമായ സ്ത്രീയുടെ ഫോണിൽ നിന്ന് റിജോമോനെ വിളിച്ചിരുന്നു. ഈ പരിചയം വച്ച് പ്രതി ആ സ്ത്രീയുമായി ഒളിച്ചോടിയിരുന്നു.

ഇതോടെയാണ് തനിക്ക് പറ്റിയ ചതി മനസിലാക്കി ബന്ധുക്കൾ വഴി പോലീസിൽ പരാതി നൽകിയത്. ഷാഡോ പോലീസിന്റെ സഹായത്തോടെ തിരുവല്ലാ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാറാണ് ശിക്ഷ വിധിച്ചത്.    

അനുബന്ധ വാര്‍ത്തകള്‍

Next Article