ലെസ്ബിയൻ പങ്കാളിയെ കുടുംബം തടഞ്ഞുവെച്ച സംഭവം, പോലീസ് കേസെടുത്തു

Webdunia
ബുധന്‍, 28 ജൂണ്‍ 2023 (12:59 IST)
ലെസ്ബിയന്‍ പങ്കാളിക്കൊപ്പം പോകാന്‍ തയ്യാറായ പെണ്‍കുട്ടിയെ കുടുംബം തടഞ്ഞുവെച്ചെന്ന പരാാതിയില്‍ പോലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഹഫീഫയെ വീട്ടുകാര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ മുന്നില്‍ വെച്ച് ബലമായാണ് പിടിച്ചുകൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി.
 
ഹഫീഫയുടെ പങ്കാളിയായ മലപ്പുറം സ്വദേശി സുമയ്യ ഷരീഫിന്റെ പരാതിയിലാണ് വണ്‍ സ്‌റ്റോപ്പ് സെന്ററില്‍ നിന്നുള്ളവരും മറ്റ് സംഘടനകളും എത്തിയത്. ഇവര്‍ക്കൊപ്പം പങ്കാളിയെ കാണാനായി ഹഫീഫ കാറില്‍ കയറുന്നത് കുടുംബം തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോലീസില്‍ പരാതി നല്‍കിയത്. കൊണ്ടോട്ടി പോലീസ് ഹഫീഫയുടെ കുടുംബത്തോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹഫീഫയെ കുടുംബം തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് നേരത്തെ സുമയ്യ ഷരീഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article