നരബലികേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (08:13 IST)
നരബലികേസിലെ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുടുംബ ഐശ്വര്യത്തിനായി രണ്ടു സ്ത്രീകളെ നരബലി നടത്തിയ കേസിലെ പ്രതികളായ മൂന്നുപ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവത് സിംഗ്, ഭാര്യ ലൈല, നരബലിയുടെ ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുന്നത്. 
 
ഇന്ന് ഉച്ചയോടെ ആയിരിക്കും ഇവരെ കോടതിയില്‍ ഹാജരാക്കുക. പത്തനംതിട്ടയില്‍ നിന്ന് പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. അതേസമയം വീട്ടിലെ തെളിവെടുപ്പ് ഇന്ന് തുടരും.

അനുബന്ധ വാര്‍ത്തകള്‍

Next Article