വീട്ടുകാര്‍ അറിയാതെ റോഡിലേക്ക് ഇറങ്ങിയ കുഞ്ഞ്, രക്ഷകരായി കാര്‍ യാത്രക്കാര്‍

കെ ആര്‍ അനൂപ്
വ്യാഴം, 2 നവം‌ബര്‍ 2023 (10:12 IST)
ഗ്രില്‍ വാതില്‍ തുറന്നു കിടക്കുന്നത് വീട്ടുകാര്‍ ശ്രദ്ധിച്ചില്ല, ഒന്നര വയസ്സുകാരന്‍ ആരും അറിയാതെ റോഡിലേക്ക് ഇറങ്ങി. കുട്ടിക്ക് മുന്നില്‍ കൊപ്പം-വളാഞ്ചേരി റൂട്ടിലൂടെ വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍. വീട്ടിന് വെളിയില്‍ എത്തിയ കുട്ടി ടാറിട്ട റോഡിന് അരികിലേക്ക് വരെ എത്തി. വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകുന്ന കാഴ്ച. അതിനിടയാണ് കുട്ടിക്ക് മുന്നിലൂടെ ഒരു കാര്‍ പോയത്. കുട്ടി റോട്ടിലേക്കാണ് വരുന്നതെന്ന് അറിഞ്ഞ കാര്‍ മുന്നോട്ട് പോയശേഷം പിറകിലേക്ക് വന്നു. യാത്രക്കാരില്‍ ഒരാള്‍ കുട്ടിയെ റോട്ടില്‍ നിന്ന് എടുത്ത് വീട്ടിലേക്ക് കൊണ്ടുപോയി. ഇതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്.
 
ഒക്ടോബര്‍ 28 ആയിരുന്നു സംഭവം. വിദേശത്ത് ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ് . അമ്മ വീട്ടില്‍ ഉണ്ടായിരുന്നു. തൊട്ടടുത്തായി നിരവധി ബന്ധുവീടുകളും ഇവര്‍ക്കുണ്ട്. വീടിന്റെ പിറകുവശത്ത് തുറന്നിട്ട ഗ്രില്‍ വഴിയാണ് കുട്ടി പുറത്തേക്ക് ഇറങ്ങിയത്. ഇവരുടെ വീട്ടില്‍ തന്നെ സ്ഥാപിച്ച സുരക്ഷാ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. തങ്ങള്‍ക്ക് വന്ന അശ്രദ്ധ മറ്റുള്ളവര്‍ക്ക് വരാതിരിക്കാന്‍ വേണ്ടിയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വീട്ടുകാര്‍ ഇട്ടത്.
 
ദൃശ്യങ്ങള്‍ വൈറലായി മാറിയതോടെ കുട്ടിയെ രക്ഷിച്ച കാര്‍ യാത്രക്കാര്‍ ആരാണെന്ന് തിരച്ചിലിലാണ് എല്ലാവരും. ഇവരെ കണ്ടെത്തി തങ്ങളുടെ സന്തോഷം അറിയിക്കണം എന്നുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.    
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Feel Palakkad (@feel_palakkad)

  
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article