ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 നവം‌ബര്‍ 2023 (09:29 IST)
ജമ്മു കശ്മീരിലെ പൂഞ്ചില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപമാണ് കുഴിബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ മൂന്ന് സൈനികരെയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരെ രജൗരിയിലെ മിലിട്ടറി ആശുപത്രിയിലേക്ക് മാറ്റി. 
 
സൈന്യം തന്നെ സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടുക്കുന്നതിനായി നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലുടനീളം സൈന്യം കുഴിബോംബുകള്‍ സ്ഥാപിക്കാറുണ്ട്. മെന്ദര്‍ സെക്ടറിലെ ഫഗ്വാരി ഗലി പ്രദേശത്ത് പട്രോളിങ്ങിനിടെയാണ് അപകടമുണ്ടായത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article