ലോകകപ്പ് ക്രിക്കറ്റ്: ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 2 നവം‌ബര്‍ 2023 (08:51 IST)
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ഇന്ന് ഇന്ത്യ- ശ്രീലങ്ക പോരാട്ടം നടക്കും. ഉച്ചയ്ക്ക് വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. തുടര്‍ച്ചയായില്‍ ആറുമത്സരങ്ങളിലും വിജയക്കുതിപ്പ് നടത്തിയാണ് ഇന്ത്യ നില്‍ക്കുന്നത്. ഇന്ത്യയുടെ നിലവിലെ സ്ഥാനം രണ്ടാണ്. അതേസമയം നാലുതോല്‍വികളോടെ ഏഴാം സ്ഥാനത്താണ് ശ്രീലങ്ക.
 
അതേസമയം ഹാര്‍ദിക് പാണ്ഡ്യ നെതര്‍ലന്‍ഡിനെതിരെ കളിക്കും. ഈമാസം 12 ന് നടക്കുന്ന സെമി ഫൈനലിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന മത്സരത്തിലാണ് ഹാര്‍ദിക് കളിക്കുന്നത്. പരിക്കേറ്റ താരത്തിന് രണ്ടു കളി നഷ്ടപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരവും താരത്തിന് നഷ്ടമാകും. ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹാര്‍ദികിന് കാലില്‍ പരിക്കേറ്റത്. ഹാര്‍ദികിന് പകരം ടീമില്‍ ഇടം നേടിയ മുഹമ്മദ് ഷമി മികച്ച ഫോമിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article