ODI World Cup 2023: കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരം, പാക്കിസ്ഥാനെതിരെ കഷ്ടിച്ച് ജയം നേടി ദക്ഷിണാഫ്രിക്ക

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 27 ഒക്‌ടോബര്‍ 2023 (22:39 IST)
കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരമായിരുന്ന പാക്കിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരം. ഒടുവില്‍ പാക്കിസ്ഥാനെതിരെ കഷ്ടിച്ച് ജയം നേടി ദക്ഷിണാഫ്രിക്ക. ഒരു വിക്കറ്റും 16 പന്തും ശേഷിക്കയാണ് വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 46.7 ഓവറില്‍ ഓള്‍ ഔട്ടാകുകയായിരുന്നു. 270 റണ്‍സാണ് പാക്കിസ്ഥാന് എടുക്കാന്‍ സാധിച്ചത്. പാക്കിസ്ഥാനുവേണ്ടി ക്യാപ്റ്റന്‍ ബാബര്‍ അസം-50, ഷക്കീല്‍-52, ഷബാദ്-43, റിസ്വാന്‍, 31, നവാസ്-24, ഇഫ്തിഖര്‍-21, അബ്ദുല്ല-9ഇമാം ഉള്‍ ഹഖ്-12 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മാര്‍ക്കോ ജാന്‍സന്‍ മൂന്ന് വിക്കറ്റും തബ്രീസ് ഷംസി നാലുവിക്കറ്റും നേടി.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ ആക്രമിച്ചു കളിക്കുകയായിരുന്നു. 14 ബോളില്‍ നിന്ന് 24 റണ്‍സെടുത്ത് ഡി കോക്ക് പുറത്തായി. എന്നാല്‍ മാര്‍ക്രം ആക്രമിച്ചു കളി തുടര്‍ന്നു. 93 ബോളില്‍ നിന്ന് 91 റണ്‍സ് നേടി പുറത്തായി. വിക്കറ്റുകള്‍ തുടരെ തുടരെ വീണുകൊണ്ടിരുന്നു. മര്‍ക്രം വീണതോടെ പാക്കിസ്ഥാന് വിജയപ്രതീക്ഷ ലഭിച്ചു. എന്നാല്‍ ഭാഗ്യം ദക്ഷിണാഫ്രിക്കക്കൊപ്പമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍