കോഴിക്കോടിന് യുനസ്കോയുടെ അംഗീകാരം, ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഗ്വാളിയോറും

ബുധന്‍, 1 നവം‌ബര്‍ 2023 (20:35 IST)
യുനസ്‌കോയുടെ സാഹിത്യനഗര പദവി സ്വന്തമാക്കി കോഴിക്കോട്. ഇന്ത്യയില്‍ ഈ പദവി ലഭിക്കുന്ന ആദ്യ നഗരമാണ് കോഴിക്കോട്. 55 പുതിയ നഗരങ്ങളാണ് യുനസ്‌കോഉടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സംഗീത നഗരങ്ങളുടെ പട്ടികയില്‍ മധ്യപ്രദേശിലെ ഗ്വാളിയോറും ഇടം നേടിയിട്ടുണ്ട്.
 
വികസനത്തില്‍ സംസ്‌കാരവും സര്‍ഗാത്മഗതയും ഉപയോഗപ്പെടുത്തുന്നതിലും അത് പരിപാലിക്കുന്നതിനുള്ള പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് യുനസ്‌കോ പദവി നല്‍കുന്നത്. പദവി ലഭിക്കുന്നതിന്റെ ഭാഗമായി 2014 മുതല്‍ കോഴിക്കോട് നഗരസഭ അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായി കോഴിക്കോട് മേയര്‍ ബീന ഫിലിപ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍