വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ: മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 ഓഗസ്റ്റ് 2022 (15:29 IST)
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഓഗസ്റ്റ് 22 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. 
 
ഡാമിലെ ജലനിരപ്പ് ഓഗസ്റ്റ് 23ന് റെഡ് അലര്‍ട്ട് ലെവലില്‍ എത്തി. ഇത് 192.63 മീറ്ററായി ഉയര്‍ന്നാല്‍ ഏതു സമയത്തും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ്

അനുബന്ധ വാര്‍ത്തകള്‍

Next Article