യു പി എസ് സിയിലും ഇനി ഒറ്റത്തവണ രജിസ്ട്രേഷൻ, ഉദ്യോഗാർഥികൾ അറിയേണ്ടതെല്ലാം

Webdunia
ബുധന്‍, 24 ഓഗസ്റ്റ് 2022 (14:52 IST)
ഒറ്റത്തവണ രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ച് യു പി എസ് സി. സർക്കാർ ജോലിതേടുന്ന ഉദ്യോഗാർഥികൾക്ക് ഇനിമുതൽ ഒറ്റത്തവണ രജിസ്റ്റർ ചെയ്ത് റിക്രൂട്ട്മെൻ്റ് പരീക്ഷകൾക്ക് അപേക്ഷിക്കാനാകും. ഒരു ഉദ്യോഗാർഥിയുടെ രജിസ്ട്രേഷൻ പൂർത്തിയായാൽ വിവരങ്ങൾ കമ്മീഷൻ്റെ സെർവറുകളിൽ സുരക്ഷിതമായി സൂക്ഷിക്കപ്പെടുമെന്ന് യു പി എസ് സി അറിയിച്ചു.
 
യു പി എസ് സി പരീക്ഷകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ വ്യക്തിഗത വിവരങ്ങൾ പൂരിപ്പിച്ച് വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം. നേരത്തെ ഓരോ തവണ അപേക്ഷിക്കുമ്പോഴും വ്യക്തിഗത വിവരങ്ങൾ ആവർത്തിച്ച് പൂർത്തിയാക്കണമായിരുന്നു. ഇനിമുതൽ വിവരങ്ങൾ ആവർത്തിച്ച് നൽകി സമയം പാഴാകാതിരിക്കാൻ പുതിയ രീതി സഹായിക്കും.
 
വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതോടെ ഇനി ഓരോ പരീക്ഷയുടെയും അപേക്ഷ സമർപ്പിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടി വരില്ല. സമയം ലാഭിക്കുന്നതിനോടൊപ്പം തിടുക്കത്തിൽ വിവരങ്ങൾ പൂരിപ്പിച്ച് തെറ്റ് വരുത്താതിരിക്കാനും പുതിയ രീതി സഹായിക്കും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article