കൊച്ചിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 340 ലഹരിമരുന്ന് കേസുകൾ. കേസുകൾ വർധിച്ചതോടെ പോലീസ് അന്വേഷണം വ്യാപിപിച്ചു. ഓൺലൈൻ ആയും കൊറിയറായും ലഹരിമരുന്ന് വില്പന നടക്കുന്നുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ക്രിപ്റ്റോകറൻസിയും ലഹരിമരുന്ന് ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ട്.
ഡിജെ പാർട്ടികൾ ഉൾപ്പടെ പോലീസ് നിരീക്ഷണത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് വ്യക്തമാക്കുന്നു. രജിസ്റ്റർ ചെയ്ത 340 കേസുകളിൽ 360 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ദിവസവും 25 പേരെ വെച്ച് പിടീകൂടുന്നുണ്ട്. ഇതിൽ കൂടുതലും കഞ്ചാവ് കേസുകളാണ് മധ്യവയസ്കരും ഇതിൽ പ്രതികളാണ്. അതേസയം ഹാഷിഷ് ഓയിൽ, എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗുകളും നഗരത്തിൽ വ്യാപകമാണ്. ഇതിൽ പിടിക്കപ്പെടൂന്നത് ചെറുപ്പക്കാരാണ്.
ബാംഗ്ലൂർ പോലെയുള്ള നഗരങ്ങളിൽ നിന്നും പലരും കൊച്ചിയിലേക്ക് സാധനം എത്തിക്കുകയാണ് ചെയ്യുന്നത്. ഇക്കഴിഞ്ഞ ദിവസം ഒരു നൈജീരിയക്കാരനെ ഇത്തരത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഡാർക് വെബ് വഴിയും ഇടപാടുകൾ നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.