വൈപ്പിനില്‍ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സിപിഎം ഏരിയ സെക്രട്ടറി സുനില്‍ ഹരീന്ദ്രന്‍, സൂരജ്, സാബു ,ലെനോഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഞാറക്കല്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഓഫീസ് ആക്രമണത്തിലേക്ക് കലാശിച്ചത്.