തിരുവനന്തപുരത്ത് യുവാവ് തൂങ്ങിമരിച്ചതിന് പിന്നാലെ ഭാര്യ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (09:03 IST)
തിരുവനന്തപുരം യുവാവ് തൂങ്ങിമരിച്ചതിന് പിന്നാലെ ഭാര്യ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷും അപര്‍ണയുമാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് ഇരുവരുടെയും പ്രണയവിവാഹം നടന്നത്. ഇവര്‍ക്ക് മൂന്നര വയസ്സുള്ള ഒരു മകള്‍ ഉണ്ട്. ഒരാഴ്ചയായി ഇരുവരും ചെറിയ പിണക്കത്തില്‍ ആയിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 
 
കഴിഞ്ഞദിവസം അപര്‍ണയുടെ വീട്ടിലെത്തി രാജേഷ് ഭാര്യയും മകളെയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ അപര്‍ണ വരാന്‍ തയ്യാറായില്ല. പിന്നാലെ സ്വന്തം വീട്ടിലെത്തിയ രാജേഷ് തൂങ്ങിമരിയുകയായിരുന്നു. പിന്നാലെ വിവരം അറിഞ്ഞ അപര്‍ണ ആസിഡ് കൂടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍