തിരുവനന്തപുരത്ത് മദ്യപിച്ചവര്‍ ഓടിച്ച കാറിടിച്ച് അച്ഛനും മകനും മരിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (09:08 IST)
തിരുവനന്തപുരത്ത് മദ്യപിച്ചവര്‍ ഓടിച്ച കാറിടിച്ച് അച്ഛനും മകനും മരിച്ചു. കിളിമാനൂര്‍ ആറ്റിങ്ങല്‍ റോഡിലാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ പ്രദീപും മകനുമാണ് മരിച്ചത്. ഇരുവരും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. മദ്യപിച്ചവര്‍ ഓടിച്ച ആഡംബരക്കാര്‍ ഇടിച്ചാണ് അപകടം. മദ്യപാനികള്‍ എയര്‍ബാഗില്‍ സുരക്ഷിതരായി. ഷിറാസ്, ജാഫര്‍ ഖാന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍