പാലക്കാട് ട്രെയിനില്‍ യാത്രികന്‍ തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (19:30 IST)
പാലക്കാട് ട്രെയിനില്‍ യാത്രികന്‍ തൂങ്ങിമരിച്ച നിലയില്‍. കോയമ്പത്തൂര്‍-ഷോര്‍ണൂര്‍മെമുവിലാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം. സേലം സ്വദേശി രാജയാണ് മരിച്ചത്. 
 
ശുചിമുറിയിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് യാത്രികരും ഗാര്‍ഡും ചേര്‍ന്ന് സ്റ്റേഷന്‍ ഓഫീസറെ വിവരം അറിയിച്ചു. പിന്നാലെ ആര്‍പിഎഫിനെ വിവരം അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍