വേങ്ങരയില്‍ ആറു വയസ്സുകാരി മാതാവിന്റെ മുന്‍പില്‍ കാറിടിച്ചു മരിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 ഓഗസ്റ്റ് 2022 (13:56 IST)
വേങ്ങരയില്‍ ആറു വയസ്സുകാരി മാതാവിന്റെ മുന്‍പില്‍ കാറിടിച്ചു മരിച്ചു. വേങ്ങന സ്വദേശി അഭിലാഷിന്റെ മകള്‍ അക്ഷരയാണ് മരിച്ചത്. വിവാഹ ചടങ്ങിന് പോകാനിറങ്ങിയ അക്ഷര ഓട്ടോയില്‍ കയറുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ അക്ഷരയുടെ മാതാവ് സരിതയുടെ സഹോദരിയുടെ മകള്‍ അഭിരാമിക്കും പരിക്കേറ്റു. ഇരുവരെയും ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അക്ഷരയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുറ്റൂര്‍ നോര്‍ത്ത് എം എച്ച് എംപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അക്ഷരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍