പാലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 നവം‌ബര്‍ 2021 (20:28 IST)
പാലക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തേങ്കുറുശ്ശി വിളയന്‍ ചാത്തന്നൂര്‍ സ്വദേശി വിജയകുമാറും കുടുംബവും സഞ്ചരിച്ച ഹോണ്ട മൊബിലിയോ കാറിനാണ് തീപിടിച്ചത്. കാറിനു പിന്നാലെ സഞ്ചരിച്ചിരുന്ന ഓട്ടോഡ്രൈവറാണ് തീകണ്ടത്. ആളുകള്‍ ബഹളം വച്ചാണ് കാര്‍ നിര്‍ത്തിച്ചത്. ബോണറ്റില്‍ നിന്നാണ് തീപടര്‍ന്നത്. കാറിന്റെ എഞ്ചിന്‍ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article