പാലാ പിടിച്ച് മാണി സി കാപ്പന്‍; യുഡിഎഫ് കോട്ടകള്‍ പിടിച്ചു, കോണ്‍ഗ്രസ് ഞെട്ടി - ദയനീയ പ്രകടനവുമായി ബിജെപി

മെര്‍ലിന്‍ സാമുവല്‍
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (13:06 IST)
54 വർഷം കെഎം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തിലെ പുതിയ രാഷ്ട്രീയ താരോദയത്തിന് തുടക്കും കുറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ.

2943 വോട്ടിനാണ് മാണി സി കാപ്പന്‍റെ വിജയം. 54137വോട്ടുകളാണ് കാപ്പന്‍ നേടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം  51194 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി 18044 വോട്ടുകള്‍ നേടി.

കെ എം മാണിയുടെ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്താന്‍ സാധിക്കാത്തത് കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കനത്ത നാണക്കേടുണ്ടാക്കി. അപ്രതീക്ഷിതമായിരുന്നു മാണി സി കാപ്പന്റെ മുന്നേറ്റം.

രാമപുരം, കടനാട് മേലുകാവ്, മൂന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, പാലാ എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍ പഞ്ചായത്തിലും
യുഡിഎഫ് ലീഡ് നേടി.

യുഡിഎഫിന്റെ കോട്ടയെന്ന് അറിയപ്പെടുന്ന സ്ഥലമാണ് ഭരണങ്ങാനം, രാമപുരം, കടനാട് എന്നീ പഞ്ചായത്തുകള്‍ എല്‍ഡിഎഫിനെ തുണച്ചുവെന്നത് യുഡിഎഫിനെ ഞെട്ടിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎം മാണിക്ക് 180 വോട്ടിന്റെ ഭൂരിപക്ഷമാണ് രാമപുരത്തു ലഭിച്ചത്. എന്നാല്‍ ഇക്കുറി 700ലേറെ വോട്ടുകളുടെ ലീഡ് എല്‍ഡിഎഫിനു ലഭിച്ചു.

തുടക്കം മുതല്‍ നേരിയ ലീഡിന് മുന്നേറിയ മാണി സി കാപ്പന്‍ ഓരോ ഘട്ടം കഴിയുന്തോറും ലീഡ് വര്‍ദ്ധിപ്പിച്ചു. എന്നാല്‍, ഒരു ഘട്ടത്തിലും ജോസ് ടോമിന് വ്യക്തമായ മേധാവിത്വം പുലര്‍ത്താന്‍ സാധിച്ചില്ല. രാമപുരത്തെ വോട്ട് ചോര്‍ച്ച പരിശോധിക്കുമെന്ന് തോമസ് ചാഴികാടന്‍ എംപി വ്യക്തമാക്കി കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article