ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാള്‍: താന്‍ ജനിക്കുന്നതിനും മുന്‍പ് നിയമസഭാ സാമാജികനായ ആളാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്പീക്കര്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 ജൂലൈ 2023 (12:08 IST)
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു. ഇന്ന് കേരളമുണര്‍ന്നത്  വേദനാജനകമായ ഉമ്മന്‍ചാണ്ടിയുടെ വിയോഗ വാര്‍ത്ത കേട്ടാണ്. കോണ്‍ഗ്രസിലെ ജനകീയ മുഖമായിരുന്നു അദ്ദേഹം. ജീവശ്വാസം പോലെ ജനങ്ങളെ കരുതിയ ഒരാള്‍. ജനങ്ങളാല്‍ ചുറ്റപ്പെട്ടല്ലാതെ അദ്ദേഹത്തെ കാണാന്‍ ആകുമായിരുന്നില്ല. ഞാന്‍ ജനിക്കുന്നതിനു മുമ്പ് നിയമസഭാ സാമാജികനായ  വ്യക്തിയാണ് അദ്ദേഹമെന്നും സ്പീക്കര്‍ പറഞ്ഞു.
 
അഞ്ചു പതിറ്റാണ്ടിലേറെ കാലം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച്  അദ്ദേഹംസഭയില്‍ ഉണ്ടായി. തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന്  നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട്, 50 വര്‍ഷത്തിലധികം തുടരുക, ഉമ്മന്‍ ചാണ്ടിയ്ക്ക് മാത്രം സാധ്യമായ ഒന്നാണ്. ഇനി അങ്ങനെയൊരു റെക്കോര്‍ഡ് ആര്‍ക്കും സാധിക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ ഞാനും പങ്കു ചേരുന്നു.- സ്പീക്കര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article