മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 ജൂലൈ 2023 (12:01 IST)
മാമ്പള്ളി തീരത്ത് കരക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു വലിച്ചു. ഇന്ന് രാവിലെ മൂന്നര മണിയോടെയായിരുന്നു സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ തീരത്താണ് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല.
 
ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട്ഇടുകയും എവിടെ വച്ച് കടിച്ചു വലിയ്ക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇത് നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് പ്രദേശവാസികള്‍ തിരിച്ചറിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article