ഓൺലൈൻ റമ്മിയിൽ ഒറ്റ ദിവസം കൊണ്ട് പോയത് 8 ലക്ഷം രൂപ, യുവാവിൻ്റെ മാനസികനില തകരാറിൽ

Webdunia
ചൊവ്വ, 26 ജൂലൈ 2022 (18:45 IST)
പത്തനംതിട്ട കോന്നിയിൽ ഓൺലൈൻ റമ്മി കളിച്ച് ഒറ്റദിവസം കൊണ്ട് 8 ലക്ഷം രൂപ നഷ്ടമാക്കിയ യുവാവിൻ്റെ മാനസിക നില തകരാറിൽ. യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. റമ്മി കളിച്ച് പണം നഷ്ടപ്പെടുത്തിയ മറ്റൊരാളാണ് ഈ വിവരം പുറത്തുവിട്ടത്.
 
ഒറ്റ ദിവസം കൊണ്ട് 3 ലക്ഷം വരെ രൂപ നഷ്ടപ്പെടുത്തിയവരും ഒരാഴ്ച കൊണ്ട് 50 ലക്ഷം രൂപ നഷ്ടപ്പെടുത്തിയ ഒരു കോന്നി സ്വദേശി ആത്മഹത്യയുടെ വക്കിലാണെന്നും ഓൺലൈൻ റമ്മി വഴി പണം നഷ്ടമായവർ പറയുന്നു. ഓരോ തവണ പണം നഷ്ടമാവുമ്പോഴും അടുത്ത തവണ പണം തിരിച്ചുപിടിക്കാമെന്ന വാശിയിലാണ് ആളുകൾ റമ്മി കളിക്കുന്നത്.
 
ചെറുപ്പക്കാരാണ് പ്രധാനമായും റമ്മി കളിക്കുന്നത്. ഓൺലൈൻ റമ്മിയിലൂടെ പണവും മാനസികാരോഗ്യവും നഷ്ടപ്പെട്ടവർ ഒട്ടനവധിയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article