"വിജയ് യേശുദാസ്, റിമി ടോമി,ലാൽ" ഓൺലൈൻ റമ്മിയുടെ നാണം കെട്ട പരസ്യത്തിൽ അഭിനയിക്കുന്ന മാന്യന്മാർ പിന്മാറാൻ സർക്കാർ പറയണം: ഗണേഷ്‌കുമാർ

ചൊവ്വ, 19 ജൂലൈ 2022 (12:45 IST)
ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരന്മാരോട് അതിൽ നിന്നും പിന്മാറാൻ സർക്കാർ അഭ്യർഥിക്കണമെന്നും ഗണേഷ്‌കുമാർ എംഎൽഎ. നിയമസഭയിൽ സാംസികാരിക മന്ത്രി വിഎൻ വാസവനോടാണ് ഗണേഷ് ഇക്കാര്യം ആവശ്യപ്പെട്ടത്.
 
ഷാരൂഖ് ഖാന്‍, വിരാട് കോലി, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ്, ഗായിക റിമി ടോമി,ലാല്‍ തുടങ്ങിയ ആളുകളെ ഇത്തരം പരസ്യങ്ങളിൽ കാണാം. ഇത്തരം നാണം കെട്ട രാജ്യദ്രോഹകരമായ പരസ്യങ്ങളിൽ നിന്നും ഈ മാന്യന്മാർ പിന്മാറാൻ മന്ത്രിസഭയുടെ പേരിൽ അഭ്യർഥിക്കണം. സാംസ്കാരികമായി വലിയ മാന്യന്മാരാണെന്ന് പറഞ്ഞുനടക്കുന്നവരാണിവർ. ഗണേഷ് പറഞ്ഞു.
 
അതേസമയം നിയമം മൂലം നിരോധിക്കാവുന്നതല്ല ഇതെന്നും ഒരു അഭ്യർഥന വേണമെങ്കിൽ എല്ലാവർക്കും ചേർന്ന് നടത്താമെന്നും സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍