മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ ചിത്രം അണിയറയിൽ: സൂചന നൽകി അഖിൽ സത്യൻ

വെള്ളി, 15 ജൂലൈ 2022 (21:24 IST)
മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാടിൻ്റെ മകൻ അനൂപ് സത്യൻ സിനിമ സംവിധാനം ചെയ്യുന്നു. ഇന്ത്യയിലെ തന്നെ മികച്ച താരങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന സൂചനയാണ് സഹോദരനായ അഖിൽ സത്യൻ തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്നിരിക്കുന്നത്.
 
അഖിൽ സത്യൻ്റെ പോസ്റ്റ് വന്നതിന് പിന്നാലെ മോഹൻലാൽ ആരാധകരും സിനിമയെ പറ്റി വലിയ പ്രതീക്ഷയിലാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ആന്തോളജി സെഗ്മെൻ്റിലാണ് മോഹൻലാൽ നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വരനെ ആവശ്യമുണ്ട് ആണ് അനൂപ് സത്യൻ സംവിധാനം ചെയ്ത ആദ്യചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍