ഓണ വിപണിയിൽ പാലൊഴുക്കി മിൽമ, എത്തിക്കുന്നത് 1.25 കോടി ലിറ്റർ

അഭിറാം മനോഹർ
ശനി, 14 സെപ്‌റ്റംബര്‍ 2024 (09:26 IST)
ഓണവിപണി മുന്നില്‍ കണ്ട് പാല്‍ ലഭ്യത ഉയര്‍ത്തി മില്‍മ. 1.25 കോടി ലിറ്റര്‍ പാല്‍ ആണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മില്‍മ ലഭ്യമാക്കുന്നത്. കഴിഞ്ഞ വര്‍ഷം 1.10 കോടി ലിറ്റര്‍ പാലാണ് ഉത്രാടം മുതലുള്ള 4 ദിവസങ്ങളില്‍ കേരളത്തില്‍ ചെലവഴിച്ചത്.
 
തമിഴ്നാട്,കര്‍ണാടക,ആന്ധ്രാ,മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി മില്‍മ ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷന്‍ വഴിയാണ് മില്‍മ പാല്‍ സംഭരിക്കുന്നത്. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ പാല്‍ വില്പന പ്രതീക്ഷിക്കുന്നത്. ഉത്രാട ദിനത്തില്‍ മാത്രം 25 ലക്ഷം ലിറ്ററിന്റെ ആവശ്യമാണ് കണക്കാക്കിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article