Onam chantha: ഓണചന്തകൾ ഈ മാസം 27 മുതൽ, 10 മുതൽ 40 ശതമാനം വരെ വിലക്കുറവ്

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (19:14 IST)
ഓണക്കാലത്ത് വിലക്കയറ്റം തടഞ്ഞുനിർത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള കൻസ്യൂമർ ഫെഡിൻ്റെ ഓണചന്തകൾ ഈ മാസം 27 മുതൽ ആരംഭിക്കും. സെപ്റ്റംബർ 7 വരെ 10 ദിവസമാണ് ചന്ത പ്രവർത്തിക്കുക. സംസ്ഥാനമാകെ 1,500 ഓണചന്തകളാണ് ആരംഭിക്കുന്നത്.
 
13 ഇനം നിത്യോപയോഗസാധനങ്ങൾ സർക്കാർ സബ്സിഡിയോടെയും മറ്റിനങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലുമാകും ചന്തയിൽ ലഭിക്കുക. ഒരു കുടുംബത്തിനാവശ്യമായ മുഴുവൻ സാധനങ്ങളും ലഭ്യമാകുന്ന തരത്തിലാകും ഓണചന്തകളുടെ പ്രവർത്തനം.
 
സബ്സിഡി സാധനങ്ങൾക്ക് പുറമെ 43 ഇനം നോൺ സബ്സിഡി സാധനങ്ങളും മിൽമ കിറ്റും ലഭിക്കും. പഴം പച്ചക്കറികൾ,സേമിയ,പാലട,അരിയട,സവാാള,ഉരുളക്കിഴങ്ങ്,കറിപൊടികൾ,അരിപ്പൊടി തേയില എന്നിവയും പ്രത്യേകം വിലക്കുറവിൽ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article