മൂന്ന് നാല് ദിവസമായി ടോയ്‌ലറ്റിൽ പോകാത്ത, പോകാൻ സാധിച്ചിട്ടില്ലാത്ത ഒരു ലുക്ക്; മോഹൻലാലിന്റെ ഒടിയൻ ലുക്കിനെ വിമർശിച്ച് സംഗീത ലക്ഷ്മണ

Webdunia
ശനി, 16 ഡിസം‌ബര്‍ 2017 (16:21 IST)
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഒടിയൻ. ചിത്രത്തിനായി ഭാരം കുറച്ച് 30കാരനായ നടന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. ചിത്രങ്ങൾ ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. അജു വർഗീസ് അടക്കമുള്ള താരങ്ങളും ചിത്രം ഷെയർ ചെയ്തു.
 
എന്നാൽ, മോഹൻലാലിന്റെ പുതിയ ലുക്കിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിമിനൽ അഭിഭാഷകയായ സംഗീത ലക്ഷ്മണ. എന്തെല്ലാം കോപ്രായങ്ങളാണ് ഒടിയൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാണിച്ചു കൂട്ടുന്നതെന്ന് സംഗീത ചോദിക്കുന്നു. 3, 4 ദിവസമായി ടോയ്‌ലറ്റിൽ പോകാത്ത, പോകാൻ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും സംഗീത പറയുന്നു. 
 
മോഹൻലാൽ, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകൾ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും സംഗീത കൂട്ടിച്ചേർക്കുന്നുണ്ട്. ബ്രാൻഡ് നെയിം നോക്കി സിനിമ കാണുന്ന പരിപാടി അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാകുമെന്നും സംഗീത പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article