ശമ്പള വർദ്ധനവ് ഈ മാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; നഴ്‌സുമാര്‍ സമരം പിന്‍‌വലിച്ചു

Webdunia
തിങ്കള്‍, 5 മാര്‍ച്ച് 2018 (18:03 IST)
ശമ്പള വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ ന​ഴ്സു​മാ​ർ ചൊ​വ്വാ​ഴ്ച മു​ത​ൽ നി​ശ്ച​യി​ച്ചി​രു​ന്ന പ​ണി​മു​ട​ക്ക് ഉ​പേ​ക്ഷി​ച്ചു.

മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സ​മ​രം ഉ​പേ​ക്ഷി​ച്ച​ത്.

ശമ്പള വർദ്ധനവ് ഈ മാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് യുഎൻഎ പ്രതികരിച്ചു. ന​ഴ്സു​മാ​രു​ടെ പ​രി​ഷ്ക​രി​ച്ച ശ​മ്പള വ​ർ​ദ്ധന സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് മാ​ർ​ച്ച് 31ന​കം ഇ​റ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

അ​തേ​സ​മ​യം ചേ​ർ​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​യി​ലെ വി​ഷ​യം സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച ലേ​ബ​ർ
ക​മ്മീ​ഷ​ണ​ർ വി​ളി​ച്ച യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്നും യു​എ​ൻ​എ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article