നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി; അടിസ്ഥാന ശമ്പളം 20,000 - മറ്റ് ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതി
വ്യാഴം, 20 ജൂലൈ 2017 (18:36 IST)
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ 22 ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പായി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ അടിസ്ഥാന ശമ്പളം 20,000 രൂപയായി നിശ്ചയിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്കാന് മാനേജ്മെന്റുകള്‍ സമ്മതിച്ചു.
സമരം നടത്തിയവരോട് പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി മാനേജ്മെന്റ് പ്രതിനിധികളോട് നിർദ്ദേശിച്ചു. സമരം പിന്‍വലിക്കാന്‍ തീരുമാനമെന്ന് നഴ്സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു.