തമിഴനാട് തിരഞ്ഞെടുപ്പ്: വിജയ്‌ക്കെതിരെ മത്സരിക്കാൻ 46 പേർ

ഞായര്‍, 12 ഏപ്രില്‍ 2026 (18:20 IST)
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രമുഖ സിനിമാ താരം വിജയ്‌ക്കെതിരെ 46 പേരാണ് മത്സരിക്കുന്നത്. ചെന്നൈയിലെ പെരമ്പൂരിലാണ് വിജയ് മത്സരിക്കുന്നത്. അതേ സമയം കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ സ്റ്റാലിനെതിരെ 34 പേരാണ് മത്സരിക്കുന്നത്.
 
തമിഴ് നാട്ടിലെ 234 സീറ്റുകളിലായി ആകെ 4023 സ്ഥാനാർത്ഥികളാണുള്ളത്. അതേ സമയം മുൻ മന്ത്രിയും എ. ഐ. എ. ഡി. എം.കെ നേതാമായ വിജയഭാസ്‌കർ മത്സരിക്കുന്ന കരൂർ നിയമസഭാ സീറ്റിൽ 70 പേരാണ് മത്സരിക്കുന്നത്. 
 
ചെന്നെ നഗരത്തിലെ ചെപ്പോക്ക് ടിപ്ലിക്കേൻ മണ്ഡലത്തിൽ മത്സരിക്കുന്ന  സ്റ്റാലിന്റെ മകൻ  ഉദയനിധിക്കെതിരെ 25 പേർ മത്സര രംഗത്തുണ്ട്. ഇതിനൊപ്പം ചെന്നൈ നഗരത്തിൽ തന്നെയുള്ള ഹാർബർ മണ്ഡലത്തിൽ മന്ത്രിയും ഡി. എംകെ നേതാവുമായ ശേഖർ ബാബുവിനൊ 22 പേരാണ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍