How to prepare Vishukkani: വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

രേണുക വേണു

ഞായര്‍, 12 ഏപ്രില്‍ 2026 (17:43 IST)
Vishukkani

How to prepare Vishukkani: വിഷുവിന്റെ ഏറ്റവും വലിയ പ്രത്യേകത വിഷുക്കണിയാണ്. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം ആദ്യം എഴുന്നേറ്റ് വിളക്കുകൊളുത്തി വിഷുക്കണി ദർശിക്കണം. അതിനുശേഷം വീട്ടിലുള്ളവരെ വിളിച്ചുണർത്തി എല്ലാവരേയും കണി കാണിക്കുക. ഓട്ടുരുളിയിലാണ് വിഷുക്കണി ഒരുക്കേണ്ടത്. 
 
അരി, നെല്ല്, അലക്കിയ മുണ്ട്, സ്വർണം, വാൽക്കണ്ണാടി, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടക്ക, കൺമഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, പഴം, കിഴക്കോട് തിരിയിട്ട കത്തിച്ച നിലവിളക്ക്, നാളികേരപാതി, ശ്രീകൃഷ്ണന്റെ വിഗ്രഹം എന്നിവ ഉപയോഗിച്ച് വേണം വീട്ടിൽ കണിയൊരുക്കാൻ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍