ചര്‍ച്ച പരാജയം; അനിശ്ചിതകാല സമരവുമായി നഴ്സുമാര്‍ മുന്നോട്ട് - അവധിയെടുക്കുന്നത് 62,000 നഴ്സുമാർ
ചൊവ്വാഴ്ച മുതൽ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎന്‍എ).
സമരത്തിൽനിന്ന് നഴ്സുമാരെ പിന്മാറ്റുന്നതിനു ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരവുമായി മുന്നോട്ടു പോകുമെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചത്. അതേസമയം. സർക്കാർ ചൊവ്വാഴ്ച വീണ്ടും പ്രതിനിധികളുമായി ചർച്ച നടത്തും.
കേരളത്തിലെ 62,000 നഴ്സുമാർ നാളെ അവധിയെടുത്താണ് അനിശ്ചിതകാല സമരത്തില്‍ പങ്കു ചേരുന്നത്. 457 ആശുപത്രികളിലെ നഴ്‌സുമാരാണ് പ്രതിഷേധത്തില്‍ പങ്കാളികളാകുന്നത്. എന്നാല്‍, അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയ ആശുപത്രികളുമായി സഹകരിക്കുമെന്നും അവർ വ്യക്തമാക്കി.
ഹൈക്കോടതി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം താത്കാലികമായി വിലക്കിയതിനെ തുടർന്നു ചൊവ്വാഴ്ച മുതൽ നഴ്സുമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാനാണ് ഒരുങ്ങുന്നത്.